സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വകുപ്പുകള്‍, ബോര്‍ഡുകള്‍, കോര്‍പറേഷനുകള്‍ തുടങ്ങിയയിടങ്ങളില്‍ പൊതുജനങ്ങളുമായി ഏറ്റവും കൂടുതല്‍ ബന്ധപ്പെടേണ്ടവരാണ് അവിടങ്ങളിലെ അന്വേഷണ വിഭാഗത്തിലിരിക്കുന്നവര്‍. പൊതുജനങ്ങള്‍ സര്‍ക്കാരിന്റെ മുഖം ദര്‍ശിക്കുന്നത് അങ്ങനെയുള്ളവരിലൂടെയാണെന്നുള്ളതാണ് വസ്തുത. എന്നാല്‍ ഓഫീസുകളിലെ അന്വേഷണ കൗണ്ടറുകളില്‍ ഇരിക്കുന്ന പലരുടേയും അരോചകവും രോഷംനിറഞ്ഞതുമായ മറുപടികളും പ്രവര്‍ത്തനങ്ങളും പലയിടങ്ങളിലും സംഘര്‍ഷ കാരണമാകാറുണ്ട്. അതിനാല്‍ വ്യക്തമായും സൗമ്യമായും വിശദമായും മറുപടി പറയാനും ആവര്‍ത്തന ചോദ്യങ്ങള്‍ പലരാണ് ചോദിക്കുന്നതെന്ന കാര്യം മനസിലാക്കി സംയമം പാലിക്കാനും തയാറുള്ളവരെ മാത്രമേ അന്വേഷണ കൗണ്ടറുകളില്‍ നിയമിക്കാവൂ. അതിനായി പ്രത്യേക തുടര്‍പരിശീലന പരിപാടി അന്വേഷണ വിഭാഗത്തിലിരിക്കുന്നവര്‍ക്ക് കേരള സര്‍ക്കാര്‍ നല്കുകയും വേണം.